57 പേര്ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (മാർച്ച് 11) 88 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 30 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 55 പേര്, ഇതര സംസ്ഥാനത്ത് നിന്നും വന്ന 2 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവര് ഉള്പ്പെടും. 57 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ- 19 പേർ
വടകരപ്പതി സ്വദേശികൾ-8 പേർ
ഒറ്റപ്പാലം സ്വദേശികൾ-6 പേർ
ഷൊർണ്ണൂർ സ്വദേശികൾ-4പേർ
പറളി, പുതുശ്ശേരി, വണ്ടാഴി സ്വദേശികൾ-3 പേർ വീതം
ചെർപ്പുളശ്ശേരി, എലപ്പുള്ളി, എരുത്തേമ്പതി, കപ്പൂർ, കരിമ്പ, മങ്കര, പട്ടിത്തറ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ- 2 പേർ വീതം
അകത്തേത്തറ, ആലത്തൂർ, അനങ്ങനടി, എരിമയൂർ, കൊടുവായൂർ, കോങ്ങാട്, കൊപ്പം, കൊഴിഞ്ഞാമ്പാറ, കുഴൽമന്ദം, മലമ്പുഴ,മരുതറോഡ്, മുതുതല, നാഗലശ്ശേരി,നല്ലേപ്പിള്ളി, നെല്ലായ, നെന്മാറ,പട്ടാമ്പി, പുതുപ്പരിയാരം, പുതുക്കോട്, തരൂർ, തച്ചമ്പാറ, തേങ്കുറിശ്ശി, തിരുവേഗപ്പുര, വടക്കഞ്ചേരി, വല്ലപ്പുഴ, വാണിയംകുളം- ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 1416 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം കൊല്ലം, ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലും, 2 പേർ പത്തനംതിട്ട ജില്ലയിലും 6 പേർ കോഴിക്കോട് ജില്ലയിലും 7 പേർ എറണാകുളം ജില്ലയിലും 9 പേർ തിരുവനന്തപുരം ജില്ലയിലും 19 പേർ മലപ്പുറം ജില്ലയിലും 21 പേർ തൃശ്ശൂര് ജില്ലയിലും ചികിത്സയിലുണ്ട്.