കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിര്‍ന്ന പൗരന്മാരിലെ കോവിഡ് വ്യാപനം കൂടി തടയുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന 12 ഡിഫോം, പോസ്റ്റല്‍ ബാലറ്റ് എന്നീ സംവിധാനങ്ങളെകുറിച്ചുള്ള തെറ്റിദ്ധാരണ പരത്തുന്ന ഒരു ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ പറയുന്ന കാര്യങ്ങള്‍ നീര്‍ത്തും തെറ്റായതും കുറ്റകരവുമാണ്. അതില്‍ പറയുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റേയും 2005 ലെ ദുരന്ത നിവാരണ നിയമത്തിന്റേയും വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമാണെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ അടിയന്തരമായി അത് നിര്‍ത്തി വെക്കണ്ടതാണെന്ന് കളക്ടര്‍ പറഞ്ഞു.
