ഇടുക്കി: ഫെബ്രുവരി 12 നും 20 നും ഇടയില്‍ കോവാക്‌സിന്‍ സ്വീകരിച്ച മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ മാര്‍ച്ച് 18, 19, 20 തീയതികളില്‍ അവര്‍ വാക്‌സിന്‍ സ്വീകരിച്ച കേന്ദ്രങ്ങളില്‍ നിന്ന് തന്നെ നല്‍കും. പാഴാകുന്ന വാക്‌സിന്‍ സോസുകളുടെ എണ്ണം കുറക്കുന്നതിനായാണ് അടുത്തടുത്ത തിയതികളിലായി വാക്‌സിന്‍ വിതരണം ക്രമീകരിച്ചിരിക്കുന്നത്. 2581 പേരാണ് ആദ്യഘട്ടം കോവാക്‌സിന്‍ സ്വീകരിച്ചത്.
ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, രാജാക്കാട്, ചിത്തിരപുരം സി.എച്ച്.സികള്‍, ശാന്തന്‍പാറ, പെരുവന്താനം, അറക്കുളം പി.എച്ച്.സികള്‍ എന്നിവിടങ്ങളിലെ 14 കേന്ദ്രങ്ങളിലായാണ് ഇവര്‍ക്ക് ആദ്യഘട്ടം വാക്‌സിന്‍ വിതരണം ചെയ്തത്. ഇവിടങ്ങളില്‍ തന്നെയാണ് രണ്ടാം ഘട്ടം വാക്‌സിനും നല്‍കുകയെന്ന് ഡെപ്യുട്ടി ഡിഎംഒ ആര്‍സിഎച്ച് ഡോ. സുരേഷ് വര്‍ഗീസ് അറിയിച്ചു.