ഇടുക്കി: ജില്ലാ തിരഞ്ഞെടുപ്പു വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വോട്ടർ ബോധവത്കരണ പരിപാടി ( സ്വീപ്) നാളെ (13) വൈകിട്ട് 5ന് അടിമാലി സ്വകാര്യ ബസ് സ്റ്റാൻഡിൽ നടത്തും. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ എച്ച് ദിനേശൻ, ദേവികുളം സബ് കളക്ടർ പ്രേംകൃ ഷ്ണൻ, അസി. കളക്ടർ സൂരജ് ഷാജി എന്നിവരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്യം പങ്കെടുക്കും. കലാപരിപാടികൾ ഉൾക്കൊള്ളിച്ചുള്ള ബോധവത്കരണ പരിപാടികളാണ് വിവിധയിടങ്ങളിലായി നടത്തി വരുന്നത്. ജില്ലയിലെ മുഴുവൻ വോട്ടർമാരെയും വോട്ടെടുപ്പ് പ്രക്രിയയിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദ്ദേശപ്രകാരം ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്
