കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നടക്കുന്ന പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാം. സി വിജില്‍ ആപ്ലിക്കേഷനു പുറമേ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെ നേരില്‍ വിളിച്ചും ഫോണിലില്‍ സന്ദേശമയച്ചും പരാതി അറിയിക്കാവുന്നതാണ്. eciobserverksd@gmail.com എന്ന ഇ മെയിലിലേക്കാണ് പരാതികള്‍ അറിയിക്കേണ്ടത്. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന പരാതികള്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ സഞ്ജയ് പോളിനെയും (6238153313) തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന പരാതികള്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ എം.സതീഷ്‌കുമാറിനെയുമാണ് (7012993008) അറിയിക്കേണ്ടത്.
![](https://prdlive.kerala.gov.in/wp-content/uploads/2021/03/election-fb.jpg)