കണ്ണൂർ: കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന കളിമുറ്റം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി ജില്ലാ തല ക്വിസ്മത്സരം സംഘടിപ്പിച്ചു. ഡിഐജി കെ സേതുരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഈ കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് വായിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നുണ്ട് ആ സമയത്തെ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ കഴിയണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിഐജി കെ സേതുരാമന്‍ പറഞ്ഞു.
പഴയകാലം പോലെയല്ല കുട്ടികള്‍ക്ക് അറിവ് നേടാന്‍ ഇന്റര്‍നെറ്റ് പോലെ നിരവധി സംവിധാനങ്ങള്‍ ഇപ്പോള്‍ ഉണ്ട് അത് പരമാവധി പ്രയോജനപ്പെടുത്തി അറിവ് വര്‍ദ്ധിപ്പിക്കമെന്നും അദ്ദേഹം പറഞ്ഞു. 12 മുതല്‍ 18 വയസ്സുവരെയുള്ള ബാലസഭാ കുട്ടികളാണ് പങ്കെടുത്തത്. കണ്ണൂര്‍ ജില്ലാ പ്രാദേശിക ചരിത്രം, സാങ്കേതിക വിദ്യ, നാടന്‍ കലകള്‍, വര്‍ത്തമാന വിവരങ്ങള്‍, ദേശീയോദ്ഗ്രഥനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് മത്സരം നടത്തിയത്.
ഡിപിസി ഹാളില്‍ നടന്ന ചടങ്ങില്‍ അസി.കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. സയന്‍സ് ജേര്‍ണലിസ്റ്റ് വിജയകുമാര്‍ ബ്ലാത്തൂര്‍ ചോദ്യകര്‍ത്താവായി. എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ പി കെ അനില്‍കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ എം സുര്‍ജിത്, കുടുംബശ്രീ അസി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം സി വിനയന്‍ പങ്കെടുത്തു.