തൃശൂർ: ജില്ലയിൽ ഞായറാഴ്ച (14/03/2021) 108 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 243 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2303 ആണ്. തൃശൂർ സ്വദേശികളായ 59 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,01,549 ആണ്. 98,541 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 103 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രോഗ ഉറവിടം അറിയാത്ത 02 പേർക്കും സംസ്ഥാനത്തിന്‌ പുറത്ത്‌ നിന്നും എത്തിയ 03 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 08 പുരുഷൻമാരും 10 സ്ത്രീകളും പത്ത് വയസ്സിനു താഴെ 01 ആൺകുട്ടിയും 02 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ചികിത്സയിൽ കഴിയുന്നവർ :-

1. തൃശ്ശൂർ ഗവ: മെഡിക്കൽ കോളേജിൽ – 95
2. വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻററുകളിൽ – 172
3. സർക്കാർ ആശുപത്രികളിൽ – 54
4. സ്വകാര്യ ആശുപത്രികളിൽ – 67

കൂടാതെ 1807 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.151 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 38 പേർ ആശുപത്രിയിലും 113 പേർ വീടുകളിലുമാണ്. 4692 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2361 പേർക്ക് ആന്റിജൻ പരിശോധനയും 2138 പേർക്ക് ആർടി-പിസിആർ പരിശോധനയും 193 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 10,64,483 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.406 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,55,366 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 07 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസലിംഗ് നൽകി.

ജില്ലയിൽ ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചവർ

ആരോഗ്യ പ്രവർത്തകർ 1st ഡോസ് – 39,452
ആരോഗ്യ പ്രവർത്തകർ 2nd ഡോസ് -29,684
മുന്നണി പോരാളികൾ – 9,452
പോളിംഗ് ഓഫീസർമാർ – 18,898
45 വയസ്സിനും 59 വയസ്സിനും ഇടയിലുള്ളവർ – 2049
60 വയസ്സിനു മുകളിലുള്ളവർ – 42,298