പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരുടെ ആദ്യഘട്ട സന്ദർശനം പൂർത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ മൃൺമയി ജോഷി ശശാങ്ക്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ മധു, എസ്. പി, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മൂന്ന് പേരടങ്ങുന്ന ചെലവ് നിരീക്ഷക സംഘം യോഗം ചേർന്ന് ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിലെ വിവിധ സ്ക്വാഡുകളുടെ പ്രവർത്തനവും സംഘം വിലയിരുത്തി.
ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരുടെ വിവരങ്ങൾ
രാകേഷ് കുമാർ ജെയ്ൻ, ഐ ആര് എസ്(സി&സി ഇ)- 2010 ബാച്ച് – തൃത്താല,പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങൾ – ഫോൺ 8281499631
അരുണയ്‌ ഭാട്ടി, ഐ ആര് എസ് (സി&സി ഇ)- 2010 ബാച്ച്- കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട്, ചിറ്റൂർ മണ്ഡലങ്ങൾ – ഫോൺ 8281499632
രവീന്ദ്ര, ഐ ആര് എസ്- 2008 ബാച്ച് – തരൂർ, നെന്മാറ, ആലത്തൂർ മണ്ഡലങ്ങൾ – ഫോൺ 8281499633