മലപ്പുറം:  തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഇതുവരെ പൊതുസ്ഥലങ്ങളില്‍ നിന്ന് 24,067 പ്രചരണ സാമഗ്രികളും സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് 333 പ്രചരണ സാമഗ്രികളും ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. പൊതുയിടങ്ങളില്‍ നിന്ന് 269 ചുമരെഴുത്തുകളും 15,587 പോസ്റ്ററുകളും 3,844 ബാനറുകളുമാണ് നീക്കം ചെയ്തത്. 4,367 കൊടികളും നീക്കം ചെയ്തിട്ടുണ്ട്. ഒമ്പത് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 ചുമരെഴുത്തുകളും 187 പോസ്റ്ററുകളും 121 ബാനറുകളും 98 കൊടികളുമാണ് സ്വകാര്യ സ്ഥലങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 333 പ്രചരണ സാമഗ്രികള്‍ ഡീഫേസ്‌മെന്റ്  നീക്കം ചെയ്തിട്ടുണ്ട്.

പൊതുസ്ഥലത്തെ പരസ്യങ്ങള്‍, ചുമര്‍ എഴുത്ത്, പോസ്റ്ററുകള്‍, കട്ട് ഔട്ടുകള്‍, ഹോര്‍ഡിങുകള്‍, ബാനര്‍, പതാകകള്‍ എന്നിവ നീക്കം ചെയ്യുക, പ്രചാരണത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങള്‍ വികൃതമാക്കുന്നത് തടയുക, സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് രേഖാമൂലമുള്ള അനുമതിയില്ലാതെ ബാനറുകളും തോരണങ്ങളും പോസ്റ്ററുകളും  നീക്കം ചെയ്യുക, ഇത്തരം നിയമ ലംഘനങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുക തുടങ്ങിയവയാണ് സ്‌ക്വാഡിന്റെ പ്രധാന ചുമതലകള്‍.