പാലക്കാട്:  തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്ക്ക് പരാതി നല്കാവുന്ന സി.വിജില് അപ്ലിക്കേഷന് വഴി ഇതുവരെ ലഭിച്ചത് 173 പരാതികള്. ഇതില് 147 പരാതികളില് നടപടി എടുക്കുകയും 26 വ്യാജ പരാതികള് ഒഴിവാക്കുകയും ചെയ്തു. പൊതുഇടങ്ങളില് പോസ്റ്ററുകള്, ബാനറുകള് തുടങ്ങിയവ പ്രദര്ശിപ്പിച്ച് പ്രചരണം നടത്തിയത് സംബന്ധിച്ചാണ് കൂടുതല് പരാതികളും ലഭിച്ചിട്ടുള്ളത്. പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ കാര്യങ്ങള് ശ്രദ്ധയില്പെട്ടാല് സി-വിജില് ആപ്ലിക്കേഷന് ഇന്സ്റ്റാള് ചെയ്ത ശേഷം ഫോട്ടോ/ വീഡിയോ എടുത്ത് അഞ്ചു മിനിറ്റിനകം അപ്ലോഡ് ചെയ്ത് പരാതി നല്കാം. പരാതിയില് 100 മിനിറ്റിനുള്ളില് നടപടിയെടുക്കുന്നതാണ്.