പാലക്കാട് ജില്ലയില് ഇന്ന് (മാർച്ച് 15)50 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 24 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 24 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 2 പേർ എന്നിവര് ഉള്പ്പെടും.83 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ-10
കൊപ്പം സ്വദേശികൾ-7
ഓങ്ങല്ലൂർ സ്വദേശികൾ- 6 പേർ
പാലക്കാട് നഗരസഭ സ്വദേശികൾ-5 പേർ
അഗളി,ആലത്തൂർ, പുതുപ്പരിയാരം,തിരുമിറ്റക്കോട് സ്വദേശികൾ- 2 പേർ വീതംഅകത്തേത്തറ, അമ്പലപ്പാറ, എലപ്പുള്ളി, കാഞ്ഞിരപ്പുഴ, കൊടുവായൂർ, മണ്ണൂർ, മുതലമട, നല്ലേപ്പിള്ളി, നെന്മാറ, പറളി,പിരായിരി, തെങ്കര, തൃത്താല,വടക്കഞ്ചേരി- ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 1295 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം കൊല്ലം, ഇടുക്കി, കണ്ണൂർ, വയനാട്, ജില്ലകളിലും, 2 പേർ വീതം കാസർഗോഡ്, പത്തനംതിട്ട ജില്ലകളിലും 4 പേർ കോഴിക്കോട് ജില്ലയിലും 12 പേർ എറണാകുളം ജില്ലയിലും 9 പേർ തിരുവനന്തപുരം ജില്ലയിലും 17 പേർ തൃശ്ശൂർ ജില്ലയിലും 19 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.