പാലക്കാട്:  ജില്ലയിലേക്ക് തിരഞ്ഞെടുപ്പിനായി അനുവദിച്ച വോട്ടിംഗ് മെഷീനുകളുടെ ഒന്നാംഘട്ട റാന്റമൈസേഷന് പൂര്ത്തിയാക്കി അതത് നിയമസഭാ മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്മാര്ക്ക് കൈമാറി. ജില്ലയിലെ 10 വിവിധ കേന്ദ്രങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 12 സ്‌ട്രോങ് റൂമുകളിലാണ് മെഷീനുകള് സൂക്ഷിച്ചിട്ടുള്ളത്. ഇവിടെ 24 മണിക്കൂര് സായുധ പോലീസ്, നീരീക്ഷണ ക്യാമറ എന്നിവ ഉള്പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ട്.