ആലപ്പുഴ: 2021ലെ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സർക്കാർ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരസ്യങ്ങൾ, അനധികൃത ബോർഡുകൾ തുടങ്ങിയവ പതിക്കുകയോ സ്ഥാപിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആയത് സ്വന്തം ചെലവിൽ നീക്കം ചെയ്യണം. അല്ലാത്തപക്ഷം ആയത് മാനുവൽ ഓഫ് മോഡൽ കോഡ് ഓഫ് കോൺടക്ട് പ്രകാരം നീക്കം ചെയ്യുന്നതിനുള്ള ചെലവ് ഉത്തരവാദികളിൽ നിന്നും ഈടാക്കുന്നതും, ഈ തുക സ്ഥാനാർഥികളുടെ ചെലവായി കണക്കാക്കുന്നതുമാണെന്ന് എക്‌സപെൻഡിച്ചർ നോഡൽ ഓഫീസർ ആൻഡ് ഫിനാൻസ് ഓഫീസർ അറിയിച്ചു.