തിരുവനന്തപുരം: ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍ നിര്‍വഹിച്ചു. പൊതുവിപണിയില്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ഉപഭോക്താക്കള്‍ തങ്ങളുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് കൂടുതല്‍ ബോധവാന്മാരാകണമെന്നും ഇതിനായി ഉപഭോക്തൃ സംരക്ഷണ നിയമം എല്ലാവരും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് പി.വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
മസ്‌ക്കറ്റ് ഹോട്ടിലില്‍ നടന്ന ചടങ്ങില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ജലജ ജി.എസ് റാണി സ്വാഗതം ആശംസിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍, ശുചിത്വ മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ അമീര്‍ഷാ, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയര്‍ രമ്യ.ജി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.