കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിലേക്കുമായി ഒരു പോലീസ് നിരീക്ഷകന്‍. ചെലവ്-പൊതു നിരീക്ഷകരായി ഏഴുപേരാണ് പ്രവര്‍ത്തിക്കുക. മുത്താ അശോക് ജയിനാണ്(8299199930) പോലീസ് നിരീക്ഷകന്‍.
ചെലവ് നിരീക്ഷകരായി അക്തര്‍ ഹുസൈന്‍ അന്‍സാരി(9871088341, 7599102042) കൊട്ടാരക്കര, ചടയമംഗലം, പത്തനാപുരം, പുനലൂര്‍ മണ്ഡലങ്ങളിലും ഡോ. ഉമാകാന്ത് ധ്രുപതി(8986912276) കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നിവിടങ്ങളിലും ശിബംഗ ദാസ് ബിശ്വാസ്(9876763351) കരുനാഗപ്പള്ളി, ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങളിലുമാണ് പ്രവര്‍ത്തിക്കുക.
പൊതുനിരീക്ഷകരായി ഫൈസല്‍ അഫ്താബ്(7983114165) കരുനാഗപ്പള്ളി, ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങളിലും ഹരിചന്ദ്ര സെംവാള്‍(9412980100) കൊട്ടാരക്കര, ചടയമംഗലം, കുണ്ടറ നിയോജകമണ്ഡലങ്ങളിലും ശല്ലേഷ് കുമാര്‍ ചൗരസ്യ(9436891080) പത്തനാപുരം, പുനലൂര്‍ മണ്ഡലങ്ങളിലും എസ്.കെ. പ്രജാപതി(9925990404) കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലുമാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്.
തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ പ്രവര്‍ത്തനസഹായത്തിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും നിയോഗിച്ചതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.