കോഴിക്കോട്: കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് തുടരുമ്പോള്‍ ജില്ലയില്‍ ഇതുവരേ 124105 പേര്‍ ഒന്നാം ഡോസ് സ്വീകരിച്ചു. 24763 പേര്‍ രണ്ടാം ഡോസും പൂര്‍ത്തിയാക്കി. ഒന്നാം ഡോസ് എടുത്തവരില്‍ 36442 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. അതില്‍ 23785 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള കോവിഡ് മുന്‍നിര പ്രവര്‍ത്തകരില്‍ 34896 പേര്‍ ആദ്യഡോസും 973 പേര്‍ രണ്ടാം ഡോസും പൂര്‍ത്തിയാക്കി. 60 വയസ്സിന് മുകളില്‍ പ്രായമുള്ള 50122 പേരും 45 നും 59 വയസ്സിനുമിടയില്‍ പ്രായമുള്ള മറ്റ് രോഗങ്ങള്‍ ഉള്ള 2645 പേരും ആദ്യ ഡോസ് സ്വീകരിച്ചു.കോവിഡ് മുന്‍ നിര പ്രവര്‍ത്തകരില്‍ ആദ്യ ഡോസ് 10448 പേരും രണ്ടാം ഡോസ് 868 പേരും സ്വീകരിച്ചു.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട 24448 ഉദ്യോഗസ്ഥര്‍ ആദ്യ ഡോസ് എടുത്തു.

ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും മറ്റ് രോഗ ബാധിതരായ 45 നും 59 വയസ്സിനുമിടയില്‍ പ്രായമുള്ളവരക്കും www.cowin.gov.in വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തോ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുമായെത്തി തത്സമയം രജിസ്റ്റര്‍ ചെയ്‌തോ് കുത്തിവയ്പ്പ് സ്വീകരിക്കാവുന്നതാണ്. തദ്ദേശ സ്ഥാപനങ്ങളിലേ ഹെല്‍പ് ഡെസ്‌ക് വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്‌തോ കുത്തിവയ്പ്പ് സ്വീകരിക്കാം.

അതിനു കഴിയാത്തവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപെട്ടു രജിസ്ട്രേഷന്‍ നടത്തി കോവിഡ് കുത്തിവയ്പ്പ് എടുക്കാവുന്നതാണ്. മറ്റ് രോഗ ബാധിതരായ 45 നും 59 നുമിടയില്‍ പ്രായമുള്ളവര്‍ ചികിത്സിക്കുന്ന ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ രോഗം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതമാണ് കുത്തിവയ്പ്പ് കേന്ദ്രത്തില്‍ എത്തേണ്ടത്. സര്‍ക്കാര്‍ ആശുപത്രികളിലും മുപ്പതോളം സ്വകാര്യ ആശുപത്രികളിലും കോവിഡ് കുത്തിവെയ്പ്പ് സൗകര്യമുണ്ട്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച 250 രൂപ ഒരു ഡോസ് വാക്‌സിനു നല്‍കണം. ജനുവരി 16 ആരംഭിച്ച കോവിഡ് വാക്‌സിനേഷന്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ തുടരുന്നു.