തൃശ്ശൂർ: 2021 നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ പ്രശ്ന ബാധിത ബൂത്തുകളുൾപ്പെടെ 50 ശതമാനം ബൂത്തുകളിൽ വെബ് കാസ്റ്റിംഗ്  സംവിധാനമൊരുക്കുന്നതിനുള്ള നടപടികളാരംഭിച്ചു. ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.1678 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനമൊരുക്കും.

എല്ലാ ബൂത്തുകളിലെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി സിവിൽ സ്റ്റേഷനിലെ പ്ലാനിങ് ഹാളിൽ കൺട്രോൾ റൂം പ്രവർത്തിക്കും. കൺട്രോൾ റൂമിലെ സ്ക്രീനിലൂടെ മുഴുവൻ ബൂത്തുകളും നിരീക്ഷിക്കും. ബി എസ് എൻ എൽ, അക്ഷയ, കെൽട്രോൺ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വെബ് കാസ്റ്റിംഗ് നടപ്പിലാക്കുന്നത്. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എം എച്ച് ഹരീഷ്, ജില്ലാ വെബ് കാസ്റ്റിംഗ് നോഡൽ ഓഫീസർ എ ഐ ജെയിംസ്, സെക്ഷൻ ഇൻ ചാർജ് പി കെ ബിജു മോൻ, ബി എസ് എൻ എൽ, അക്ഷയ കേന്ദ്രം ഉദ്യോഗസ്ഥർ, താലൂക്ക് തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.