ഇടുക്കി: കോവിഡ് മാസ് വാക്‌സിനേഷന്‍ ക്യാമ്പ് നാളെ (17) പീരുമേട് താലൂക്കിലെ കുട്ടിക്കാനം മരിയന്‍ കോളേജ്, ദേവികുളം താലൂക്കിലെ അടിമാലി വിവേകാനന്ദ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് ക്യാമ്പ്. ആയിരം പേരെ വീതമാണ് ഓരോ ക്യാമ്പിലും പ്രതീക്ഷിക്കുന്നതെങ്കിലും അതിന്റെ ഇരട്ടി ആളുകള്‍ക്ക് വാക്‌സിന്‍ കൊടുക്കാന്‍ സൗകര്യം ക്യാമ്പുകളില്‍ ഏര്‍പ്പെടുത്തും. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ക്യാമ്പില്‍ നിന്നും വാക്‌സിന്‍ നല്‍കും.
വാക്‌സിനേഷനു വരുന്നവര്‍ ഫോട്ടോയുള്ള തിരിച്ചറിയല്‍ കാര്‍ഡുമായി വരേണ്ടതാണ്. (ആധാര്‍, വോട്ടേര്‍സ് ഐ.ഡി., ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയവ) www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ ആണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്