ആലപ്പുഴ: ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള മൂന്നാം ദിനം പിന്നിട്ടപ്പോള്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി ചൊവ്വാഴ്ച ലഭിച്ചത് 8 നാമനിര്‍ദ്ദേശ പത്രികകള്‍. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി അബ്ദുല്‍ സലാം, സി.ഷാംജി (സി.പി.ഐ.എം) നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

ഹരിപ്പാട് നിയമസഭാ മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രമേശ് ചെന്നിത്തലയും ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായി കെ.സോമനും ചെങ്ങന്നൂരില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുരളിയും നാമനിര്‍ദ്ദേശ പത്രിക നല്‍കി. അരൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് സ്ഥാനാര്‍ത്ഥിയായി ദെലീമയും ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റീസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രിയങ്ക അനൂപും ഭാരത് ധര്‍മ ജന സേന സ്ഥാനാര്‍ഥിയായി അനിയപ്പനും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്ന അവസാന തിയതി മാര്‍ച്ച് 19 ആണ്.