പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 17) അഞ്ച് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നാല് നിയോജക മണ്ഡലങ്ങളില്‍ നിന്നായാണ് അഞ്ച് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. ഇതോടെ രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ 28 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.

നിയോജകമണ്ഡലം, സ്ഥാനാര്‍ഥി, രാഷ്ട്രീയ പാര്‍ട്ടി എന്നിവ ക്രമത്തില്‍:

1. തൃത്താല – ഹുസൈന്‍ തട്ടത്താഴത്ത് (സ്വതന്ത്രന്‍)

2. പട്ടാമ്പി – മുഹമ്മദ് മുഹ്‌സിന്‍, ഇ.പി ശങ്കരന്‍ (സി പി ഐ)

3. ചിറ്റൂര്‍ – ശശികുമാര്‍ (സ്വതന്ത്രന്‍)

4. നെന്മാറ- സി.എന്‍. ജയകൃഷ്ണന്‍ (സി.എം.പി)