എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ജീവനക്കാർക്കുള്ള രണ്ടാം ഘട്ട പരിശീലനം ആരംഭിച്ചു. ജില്ലയിൽ നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് പരിശീലനം നടക്കുന്നത്. മാര്‍ത്തോമ കോളേജ് ഓഫ് മാനേജ്മെന്‍റ് പെരുമ്പാവൂര്‍, യു.സി കോളേജ് ആലുവ, ജീവസ് സി.എം.ഐ സെന്‍റെറല്‍ സ്കൂള്‍ ആലുവ,സെന്‍റ് ലിറ്റില്‍ തെരേസാസ് യു.പി സ്കൂള്‍ കരുമാലൂര്‍ ,മാര്‍ഗ്രിഗോറിയോസ് ഇ.എം.എസ് നോര്‍ത്ത് പറവൂര്‍, കൊച്ചിന്‍ കോളേജ് കൂവപ്പാടം, സെന്‍റ് ആല്‍ബര്‍ട്ട്സ് കോലേജ് എറണാകുളം,മഹാരാജാസ് കോളേജ് എറണാകുളം, സെന്‍റ് തേരേസാസ് എറണാകുളം, നിര്‍മ്മല പബ്ലിക്ക് സ്കൂള്‍ മൂവാറ്റുപുഴ, നിര്‍മ്മല എച്ച്.എസ്.എസ് മൂവാറ്റുപുഴ, എം.എ കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോതമംഗലം എന്നിവിടങ്ങളിലാണ് പരിശീലനം നടക്കുന്നത്. 18 നും 19നും തുടരും. ഈ ദിവസങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് മാർച്ച് 29 ന് പരിശീലനം നൽകും.