പാലക്കാട്: 1. പി വി സി ഫ്ളക്സുകള്, ബാനറുകള്, ബോര്ഡുകള്, പ്ലാസ്റ്റിക് കൊടിതോരണങ്ങള് എന്നിവ സ്ഥാനാര്ഥികളും രാഷ്ട്രീയ പാര്ട്ടികളും പ്രചരണത്തിനായി ഉപയോഗിക്കരുത്. പി.വി.സി, പ്ലാസ്റ്റിക് കലര്ന്ന കൊറിയന് ക്ലോത്ത്, നൈലോണ്, പോളിസ്റ്റര്, പോളിസ്റ്റര് കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ പ്ലാസ്റ്റിക് കോട്ടിങ്ങോ ഉള്ള പുന:ചംക്രമണം സാധ്യമല്ലാത്ത ബാനര്, ബോര്ഡുകള് തുടങ്ങിയ എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കണം.
2. 100 % കോട്ടണ് ഉപയോഗിച്ച് നിര്മ്മിച്ച കോട്ടണ് തുണി, പേപ്പര്, പോളി എത്തിലീന് തുടങ്ങിയ പുന:രുപയോഗ- പുന:ചംക്രമണ സാധ്യമായ വസ്തുക്കളുപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളും ബോര്ഡുകളും മാത്രമേ പ്രചരണ പരിപാടികള്ക്ക് ഉപയോഗിക്കാവൂ.
3. ഇത്തരം മെറ്റീരിയല് പ്രിന്റ് ചെയ്യുമ്പോള് റീസൈക്ലബിള്, പി.വി.സി. ഫ്രീ എന്ന ലോഗോയും ഉപയോഗം അവസാനിക്കുന്ന തിയ്യതിയും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും പ്രിന്റിങ് നമ്പറും നിര്ബന്ധമായും പ്രചരണ സാമഗ്രികളില് ഉള്പ്പെടുത്തണം.
4.പുന:ചംക്രമണ – പുന:രുപയോഗ യോഗ്യമായ പ്രചരണ സാമഗ്രികള് ഉപയോഗശേഷം അതാത് രാഷ്ട്രീയ പാര്ട്ടികള് ശേഖരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കര്മ്മ സേന മുഖാന്തിരം സര്ക്കാര് കമ്പനിയായ ക്ലീന് കേരള കമ്പനി ലിമിറ്റഡിന് കൈമാറണം.
5. രാഷ്ട്രീയ പാര്ട്ടികളുടെ ഇലക്ഷന് ഓഫീസുകള് അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കള് ഉപയോഗിക്കേണ്ടതാണ്.