101 പേര്ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില് ഇന്ന് (മാർച്ച് 17) 75 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 26 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 42 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 5 പേർ,2 ആരോഗ്യ പ്രവർത്തകർ എന്നിവര് ഉള്പ്പെടും. 101 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ-11 പേർ
കിഴക്കഞ്ചേരി സ്വദേശികൾ-4പേർ
ഒറ്റപ്പാലം, പട്ടിത്തറ, പുതുശ്ശേരി, ഷൊർണ്ണൂർ, വടക്കഞ്ചേരി സ്വദേശികൾ-3 പേർ വീതം
അഗളി, അലനല്ലൂർ, ആലത്തൂർ, കൊടുവായൂർ, കുത്തനൂർ, മരുതറോഡ്, മാത്തൂർ, പല്ലശന, പരുതൂർ, തരൂർ, തിരുമിറ്റക്കോട്- 2 പേർ വീതം
അകത്തേത്തറ, അമ്പലപ്പാറ, ചെർപ്പുളശ്ശേരി, എലപ്പുള്ളി, കണ്ണമ്പ്ര, കാവശ്ശേരി, കൊല്ലങ്കോട്, കോങ്ങാട്,കൊപ്പം, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, ലക്കിടി പേരൂർ, മുതുതല, നാഗലശേരി, നെല്ലായ, നെന്മാറ, പിരായിരി, പൊൽപ്പുള്ളി, പുതുനഗരം, പുതുപ്പരിയാരം, പുതുക്കോട്, തച്ചനാട്ടുകര, വാണിയംകുളം-ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 1275 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം കൊല്ലം, ഇടുക്കി, കണ്ണൂർ, വയനാട്, ജില്ലകളിലും, 2 പേർ വീതം കാസർഗോഡ്, പത്തനംതിട്ട ജില്ലകളിലും 3 പേർ കോഴിക്കോട് ജില്ലയിലും 11 പേർ എറണാകുളം ജില്ലയിലും 9 പേർ തിരുവനന്തപുരം ജില്ലയിലും 20 പേർ തൃശ്ശൂർ ജില്ലയിലും 22 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.