‍പാലക്കാട്: ജില്ലയില് വിവിധ വകുപ്പുകളില് കോണ്ഫിഡന്ഷ്യല് അസിസ്റ്റന്റ് ഗ്രേഡ് 2 (ഫസ്റ്റ് എന്.സി.എ- എല്.സി/എ.ഐ) (കാറ്റഗറി നമ്പര് 212/ 2017) തസ്തികയിലേയ്ക്ക് 2021 ജനുവരി ആറിന് പ്രസിദ്ധീകരിച്ച ഷോര്ട്ട് ലിസ്റ്റില് ഉള്പ്പെട്ടവര്ക്ക് മാര്ച്ച് 19 ന് പി.എസ്.സിയുടെ എറണാകുളം ജില്ലാ ഓഫീസില് അഭിമുഖം നടത്തുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര് അറിയിച്ചു. ഇതുസംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല് മുഖേന അറിയിപ്പ് നല്കിയിട്ടുണ്ട്. ഉദ്യോഗാര്ത്ഥികള് അനുബന്ധ രേഖകള് സഹിതം ഹാജരാകണം. അറിയിപ്പ് ലഭിക്കാത്ത അര്ഹരായ ഉദ്യോഗാര്ത്ഥികള് പി.എസ്.സിയുടെ പാലക്കാട് ജില്ലാ ഓഫീസുമായി നേരില് ബന്ധപ്പെടണം.