കൊല്ലം: നീതിയുക്തമായി തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വിലപ്പെട്ടതാണെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ടി.എം. വര്‍ഗീസ് ഹാളില്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. വോട്ടെടുപ്പ് കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് വിദഗ്ധ പരിശീലനമാണ് നല്‍കുന്നത്.

ചില ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുമായി പൂര്‍ണമായി സഹകരിക്കുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പോളിംഗ് സ്റ്റേഷനുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് മതിയായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. മാര്‍ച്ച് 20 നകം ക്രമീകരണങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വരണാധികാരികള്‍ സമര്‍പ്പിക്കണം. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍, വി.വി. പാറ്റ് മെഷീന്‍ എന്നിവയുടെ ഉപയോഗക്രമവും പരിശീലനത്തിന്റെ ഭാഗമായിരുന്നു.