ആലപ്പുഴ:  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പും ആരോഗ്യ കേരളവും മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവും ചേർന്ന് പുന്നപ്ര വിജ്ഞാന പ്രദായിനി വായനശാലയിലും, മാരാരിക്കുളം സൈക്ലോൺ ഷെൽട്ടറിലും വാക്സിനേഷൻ ക്യാമ്പുകൾ നാളെ മുതൽ ആരംഭിക്കുന്നു. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡുമായി എത്തിയും 45 നും 19 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗങ്ങൾ ഉള്ളവർ ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റും ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖയുമായി എത്തിയും രെജിസ്ട്രേഷൻ നടത്തി വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.