കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി ജില്ലയില്‍ ബുധനാഴ്ച ലഭിച്ചത് അഞ്ച് പത്രികകള്‍. മട്ടന്നൂര്‍, ധര്‍മ്മടം, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ ഒന്ന് വീതവും, അഴീക്കോട് മണ്ഡലങ്ങളില്‍ രണ്ട് പത്രികകളുമാണ് ലഭിച്ചത്.
മട്ടന്നൂര്‍ – എന്‍ വി ചന്ദ്രബാബു (എല്‍ഡിഎഫ്), ധര്‍മ്മടം – എന്‍ ചന്ദ്രന്‍(എല്‍ഡിഎഫ്), കൂത്തുപറമ്പ് – കെ പി മോഹനന്‍ (എല്‍ഡിഎഫ്), അഴീക്കോട് – കെ എം ഷാജി (യുഡിഎഫ്), കെ കെ അബ്ദുള്‍ ജബ്ബാര്‍ (എസ്ഡിപിഐ) എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച 19 പത്രികകളുള്‍പ്പെടെ 24 പത്രികകളാണ് ജില്ലയില്‍ ഇതുവരെ ലഭിച്ചത്.
