സംസ്ഥാന സര്‍ക്കാര്‍ യുവ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍ എന്ന കോഴ്‌സിലേക്ക് താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആറ് മാസമാണ് പരിശീലന കാലാവധി. പ്ലസ്ടുവാണ് യോഗ്യത. ജില്ലയില്‍ നിന്നും 18 നും 30 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ യുവതീ- യുവാക്കള്‍ക്ക് ചേരാം. കുടുംബശ്രീ വഴി മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശീലനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പരിശീലന ശേഷം ജെ.എസ്.എസ് വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കും. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 30. ഫോണ്‍: 9446397624, 9020643160.
