പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ സ്വീപ്പ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനിക്ക് സ്വീപ്പ് ഭാഗ്യചിഹ്നം നല്‍കി പ്രകാശനം ചെയ്തു. മലമുഴക്കി വേഴാമ്പലാണ് ജില്ലയിലെ സ്വീപ്പ് ഭാഗ്യചിഹ്നം. ആര്‍ട്ടിസ്റ്റ് ഷാജി മാത്യുവാണ് ലോഗോ ഡിസൈന്‍ ചെയ്തത്. സമ്മതിദാന അവകാശം കൃത്യമായി വിനിയോഗിക്കാന്‍ വോട്ടര്‍മാരെ ബോധവത്ക്കരിക്കുന്ന പരിപാടിയാണ് സ്വീപ്(സിസ്റ്റമാറ്റിക്ക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍). വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കാന്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വിവിധ പരിപാടികളാണ് സ്വീപ്പ് സംഘടിപ്പിക്കുന്നുന്നത്. സ്വീപ്പ് നോഡല്‍ ഓഫീസര്‍ ബി. ശ്രീബാഷ്, സ്വീപ്പ് വാളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.