കാസർഗോഡ്: കേന്ദ്ര ജലശക്തി മന്ത്രാലയം, ഇസ്രയേല്‍ എംബസി എന്നിവ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന ഇലെറ്റ്സ് വാട്ടര്‍ ഇന്നവേഷന്‍ ദേശീയ പുരസ്‌കാരം കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്. വ്യാഴാഴ്ച ഓണ്‍ലൈനായി നടന്ന ഇലെറ്റ്സ് ദേശീയ വാട്ടര്‍ ആന്‍ഡ് സാനിറ്റൈസേഷന്‍ ഉച്ചകോടിയില്‍ പുരസ്‌കാരം സമ്മാനിച്ചു. കാസര്‍കോട് ജില്ലയില്‍ നടത്തിയ മഴക്കൊയ്ത്ത്, തടയണകള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം.