ഐ.എച്ച്.ആർ.ഡി ജനുവരിയിൽ നടത്തിയ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും പരീക്ഷാകേന്ദ്രത്തിൽ നിന്ന് ലഭിക്കും. ഐ.എച്ച്.ആർ.ഡിയുടെ വെബ്‌സൈറ്റിലും (www.ihrd.ac.in) പരീക്ഷാഫലം അറിയാം. പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ 29 വരെ പരീക്ഷാകേന്ദ്രത്തിൽ പിഴ കൂടാതെയും ഏപ്രിൽ മൂന്ന് വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാം.