കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനായി ജില്ലയില്‍ കൂടുതല്‍ ഹാളുകളും ഗ്രൗണ്ടുകളും അനുവദിച്ചു.കൊവിഡ് മാനദണ്ഡ പ്രകാരം പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി കൂടുതല്‍ സൗകര്യമൊരുക്കണമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും ആവശ്യം പരിഗണിച്ചാണ് പുതിയ ഗ്രൗണ്ടുകളും ഹാളുകളും ഉള്‍പ്പെടുത്തി പട്ടിക പുതുക്കിയത്. ഇതു പ്രകാരം ഹാളുകളും ഗ്രൗണ്ടുകളുമടക്കം ജില്ല റൂറല്‍ പോലീസ് പരിധിയിലെ 36 കേന്ദ്രങ്ങളാണ് പ്രചാരണ പരിപാടികള്‍ക്കായി അനുവദിച്ചത്.
സ്ഥലം, ഗ്രൗണ്ട് / ഹാള്‍ എന്ന ക്രമത്തില്‍
തളിപ്പറമ്പ: സയ്യിദ് നഗര്‍ ഗ്രൗണ്ട്, ടൗണ്‍ സ്‌ക്വയര്‍, ബസ് സ്റ്റാന്‍ഡ്, ധര്‍മശാല ഗ്രൗണ്ട് (ആന്തൂര്‍ നഗരസഭാ ഓഫീസിനു സമീപം). ആലക്കോട്: പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍. കുടിയാന്മല: പഞ്ചായത്ത് സ്റ്റേഡിയം ഉത്തൂര്‍, പുലിക്കുരുമ്പ മിനി സ്റ്റേഡിയം. ശ്രീകണ്ഠാപുരം: മുനിസിപ്പല്‍ സ്റ്റേഡിയം കോട്ടൂര്‍. പയ്യാവൂര്‍: ശിവക്ഷേത്രം ഗ്രൗണ്ട്, വാതില്‍മട കമ്യൂണിറ്റി ഹാള്‍, മച്ചിയാട്ട് ഗ്രൗണ്ട്, ചാപ്പക്കടവ്. പയ്യന്നൂര്‍: ഷേണായ് സ്‌ക്വയര്‍ പഴയ ബസ്സ് സ്റ്റാന്‍ഡ്, ഗാന്ധി പാര്‍ക്ക്, ടൗണ്‍ സ്‌ക്വയര്‍, പയ്യന്നൂര്‍ ബോയ്സ് സ്‌കൂള്‍ ഗ്രൗണ്ട്, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് മിനിസ്റ്റേഡിയം, കരിവെള്ളൂര്‍ എ വി സ്മാരക ഗവ. എച്ച് എസ്എസ് ഗ്രൗണ്ട്, രാമന്തളി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം. പഴയങ്ങാടി: പാളയം ഗ്രൗണ്ട് (ബോയ്സ് എച്ച് എസ് ഗ്രൗണ്ട്). ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് ഗ്രൗണ്ട്, ചുണ്ട സ്‌കൂളിനു പുറത്തുള്ള ഗ്രൗണ്ട്. പെരിങ്ങോം: കാങ്കോല്‍ ടൗണ്‍ കോര്‍ണര്‍, കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് ഹാള്‍, കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് ഗ്രൗണ്ട്. കരിക്കോട്ടക്കരി: അങ്ങാടിക്കടവ് ബാലന്‍ എന്നയാളുടെ സ്ഥലം. ഉളിക്കല്‍: കെ എസ് ഇ ബി ഓഫീസിനു പിറകിലുള്ള ഗ്രൗണ്ട്, എം ജി എം ഓഡിറ്റോറിയം (ഉളിക്കല്‍ ടൗണ്‍), എസ് എന്‍ഡി പി ഓഫീസിനു മുന്‍പിലുള്ള മണിപ്പാറ ഗ്രൗണ്ട്. ഇരിട്ടി: ഇരിട്ടി മുനിസിപ്പല്‍ ഓഡിറ്റോറിയം, താന്തോട് ഗ്രൗണ്ട്, വള്യാട് ഗ്രൗണ്ട്. ഇരിക്കൂര്‍: ഡൈനാമോസ് ഗ്രൗണ്ട്, ഉരത്തൂര്‍ ഫുട്ബോള്‍ ഗ്രൗണ്ട്, പടിയൂര്‍ ഫുട്ബോള്‍ ഗ്രൗണ്ട്.
ആറളം: വ്യാപാര ഭവന്‍ ഹാള്‍, ചാണപ്പാറ മിനി സ്റ്റേഡിയം കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത്. കേളകം: വ്യാപാര ഭവന്‍ ഓഡിറ്റോറിയം, മഞ്ഞളാംപുറം മിനി സ്റ്റേഡിയം, കേളകം ഗ്രാമ പഞ്ചായത്ത്, ഉജ്ജയിനി ഓഡിറ്റോറിയം കേളകം, ഐശ്വര്യ ഓഡിറ്റോറിയം കേളകം, നീണ്ടുനോക്കി മിനി സ്റ്റേഡിയം കൊട്ടിയൂര്‍, നീണ്ടുനോക്കി ഓഡിറ്റോറിയം (എസ് ബി ഐ എടിഎമ്മിനു സമീപം)കൊട്ടിയൂര്‍. പേരാവൂര്‍: തൊണ്ടിയില്‍ സീന ഓഡിറ്റോറിയം. മുഴക്കുന്ന്: പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയം, തില്ലങ്കേരി പഞ്ചായത്ത് ഹാള്‍. മാലൂര്‍: പഞ്ചായത്ത്ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, തൃക്കടാരിപ്പൊയില്‍ ബസ്സ്സ്റ്റാന്‍ിനു സമീപം.