കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി ജില്ലയില്‍ വ്യാഴാഴ്ച ലഭിച്ചത് 27 പത്രികകള്‍. കണ്ണൂര്‍, തലശ്ശേരി നിയോജക മണ്ഡലങ്ങളില്‍ ഒന്ന് വീതവും കൂത്തുപറമ്പ്, കല്ല്യാശ്ശേരി, പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളില്‍ രണ്ട് വീതവും മട്ടന്നൂര്‍, അഴീക്കോട് നിയോജക മണ്ഡലങ്ങളില്‍ മൂന്ന് വീതവും ധര്‍മ്മടം, ഇരിക്കൂര്‍, നിയോജക മണ്ഡലങ്ങളില്‍ നാല് വീതവും തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ അഞ്ച് പത്രികകളുമാണ് ലഭിച്ചത്.

കല്ല്യാശ്ശേരി- ടി പി ഫാസില്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), എം സി അരുണ്‍കുമാര്‍ (ബിജെപി), പയ്യന്നൂര്‍ – കെ കെ ശ്രീധരന്‍ (ബിജെപി), രൂപേഷ് തൈവളപ്പില്‍ (ബിജെപി), തളിപ്പറമ്പ്- വി പി റഷീദ് (യുഡിഎഫ്), ഗംഗാധരന്‍ (ബിജെപി), കെ ബിജു (എല്‍ഡിഎഫ്), കെ ഒ പി ഷിജിത്ത് (സ്വത), ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി (സ്വത), ഇരിക്കൂര്‍- ജോയ് ജോണ്‍ (സ്വത), സജീവ് ജോസഫ് (യുഡിഎഫ്), കെ സി ചാക്കോ (സ്വത), എം കെ ആനിയമ്മ (ബിജെപി), അഴീക്കോട് – കെ രഞ്ജിത് (ബിജെപി), വി പി പ്രസാദ് (സ്വത), എം പ്രകാശന്‍ (എല്‍ഡിഎഫ്), കണ്ണൂര്‍- മീനോത്ത് ഗംഗാധരന്‍ (യുഡിഎഫ്), ധര്‍മ്മടം – സി കെ പത്മനാഭന്‍ (ബിജെപി), സി ബഷീര്‍ (എസ് ഡി പി ഐ), വി ഭാഗ്യവതി (സ്വത), സി രഘുനാഥ് (യുഡിഎഫ്), തലശ്ശേരി – എം പി അരവിന്ദാക്ഷന്‍ (യുഡിഎഫ്),  കൂത്തുപറമ്പ് – അബ്ദുള്ള (യുഡിഎഫ്), ഷാഹുല്‍ ഹമീദ് (യുഡിഎഫ്), മട്ടന്നൂര്‍- ഇല്ലിക്കല്‍ അഗസ്റ്റി (യുഡിഎഫ്), ടി റഫീഖ് (എസ് ഡി പി ഐ), കെ ബിജു (ബിജെപി) എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച 24 പത്രികകളുള്‍പ്പെടെ 51 പത്രികകളാണ് ജില്ലയില്‍ ഇതുവരെ ലഭിച്ചത്. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന് (മാര്‍ച്ച് 19) വൈകിട്ട് മൂന്ന് മണി വരെയാണ്. സൂക്ഷ്മ പരിശോധന നാളെ (മാര്‍ച്ച് 20) നടക്കും.