തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി ഇന്നലെ (18 മാര്‍ച്ച്) 27 പേര്‍കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന്(19 മാര്‍ച്ച്) ആണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന അവസാന തീയതി.
പാറശ്ശാല മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അന്‍സജിത റസല്‍ ആര്‍.കെ(മൂന്നു സെറ്റ്) പത്രിക നല്‍കി. വര്‍ക്കല മണ്ഡലത്തില്‍ അണ്ണാ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ത്ഥിയായി ഉദയന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ബി.ആര്‍ മുഹമ്മദ് ഷഫീര്‍, ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി അനു എം.സി എന്നിവര്‍ പത്രിക നല്‍കി.
അരുവിക്കര മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി ജി. സ്റ്റീഫന്‍(മൂന്നു സെറ്റ്) പത്രിക നല്‍കി. ചിറയിന്‍കീഴ് മണ്ഡലത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ത്ഥിയായി ജി. അനില്‍കുമാര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി വി.വി രാജേഷ്, സി.പി.എം സ്ഥാനാര്‍ത്ഥിയായി കെ.സി വിക്രമന്‍, ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി മുരളി എന്‍ എന്നിവരും പത്രിക നല്‍കി.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അണ്ണാ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ത്ഥിയായി ആശ പ്രകാശ്, ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി വിപിന്‍ലാല്‍ വി.എ, ആര്‍.എസ്.പി സ്ഥാനാര്‍ത്ഥിയായി ശ്രീധരന്‍, സി.പി.എം സ്ഥാനാര്‍ത്ഥിയായി കവിത ആര്‍ എന്നിവരും തിരുവനന്തപുരം മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വി.എസ് ശിവകുമാറും(മൂന്നു സെറ്റ്) പത്രിക നല്‍കി.
നെടുമങ്ങാട് മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി.എസ് പ്രശാന്ത്(രണ്ടു സെറ്റ്), ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പദ്മകുമാര്‍ ജെ.ആര്‍, എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയായി ഇര്‍ഷാദ് ഐ, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കണ്ണന്‍ ആര്‍, ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി ബിപിന്‍ എം.ഐ എന്നിവരും പത്രിക സമര്‍പ്പിച്ചു. നേമം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി എല്‍. സത്യന്‍, ജയിന്‍ വില്‍സണ്‍, ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി ഡി. വിജയന്‍ എന്നിവരും നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി രാജശേഖരന്‍ നായര്‍ എസ്(രണ്ടു സെറ്റ്), സി.പി.എം സ്ഥാനാര്‍ത്ഥിയായി രാജമോഹന കുമാര്‍ എന്നിവരും പത്രിക സമര്‍പ്പിച്ചു.
കഴക്കൂട്ടം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വി. ശശികുമാരന്‍ നായര്‍(രണ്ടു സെറ്റ്), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എസ്.എസ് ലാല്‍(രണ്ടു സെറ്റ്), കോവളം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അജില്‍ ആര്‍.എ എന്നിവരും ഇന്നലെ പത്രിക സമര്‍പ്പിച്ചു.