കേരള സംസ്ഥാന യുവജന കമ്മീഷൻ ബോധവത്കരണ പ്രവർത്തനങ്ങൾക്കായി സന്നദ്ധ പ്രവർത്തകരെ തെരഞ്ഞെടുക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. മദ്യം-മയക്കുമരുന്ന് ദുരുപയോഗം, റാഗിങ്, സൈബർ കുറ്റകൃത്യങ്ങൾ, തീവ്രവാദം എന്നിവയ്‌ക്കെതിരേയും റോഡ്‌സുരക്ഷ, മാനസികാരോഗ്യം, പരിസ്ഥിതി സംരക്ഷണം, കാർഷിക പാരിസ്ഥിതിക പ്രശ്‌നങ്ങൾ, തൊഴിൽ സംബന്ധിച്ച പ്രവർത്തനങ്ങൾ എന്നിവയുടെ ബോധവത്കരണത്തിന് സന്നദ്ധ പ്രവർത്തകരെ നിയോഗിക്കുക.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ അപേക്ഷകർക്കായി മേയ് 21 ന് രാവിലെ 10 ന് കൊല്ലം ഗവൺമെന്റ് ഗസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിലാണ് ഇന്റർവ്യൂ.
പ്ലസ് ടുവാണ് യോഗ്യത. പ്രായപരിധി 18-40 വയസ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷഫോറം www.ksyc.kerala.gov.in . എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും രണ്ടു ഫോട്ടോയും സഹിതം ഇന്റർവ്യൂവിന് എത്തണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2308630.