കാസർഗോഡ്: കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ ചുമതലയുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതു നിരീക്ഷകന്‍ എച്ച് രാജേഷ് പ്രസാദ് ജില്ലയിലെത്തി. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു സ്വീകരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ വരണാധികാരികളുമായി നിരീക്ഷകന്‍ കൂടിക്കാഴ്ച നടത്തി.