കോഴിക്കോട്: ജില്ലയില്‍ ഇന്ന് 261 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആറുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 255 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5076 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 249 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ഉറവിടം വ്യക്തമല്ലാത്തവര്‍ – 6* കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 അഴിയൂര്‍ – 1 കക്കോടി – 1 ഉണ്ണികുളം – 1 നരിക്കുനി – 1 • സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ *കോഴിക്കോട് കോര്‍പ്പറേഷന്‍ – 64* (വെള്ളായി, ഗോവിന്ദപുരം, പാവങ്ങാട്, പൊക്കുന്ന്, എലത്തൂര്‍, ചേവായൂര്‍,ചെലവൂര്‍, കല്ലായി, കണ്ണാടിക്കല്‍, നെല്ലിക്കോട്, ബേപ്പൂര്‍, മേത്തോട്ട്താഴം, കുതിരവട്ടം വെസ്റ്റ് ഹില്‍, സിവില്‍സ്റ്റേഷന്‍) അത്തോളി – 15 ചങ്ങരോത്ത് – 5 ചേളന്നൂര്‍ – 12 ചേമഞ്ചേരി – 8 ഏറാമല – 8 കടലുണ്ടി – 6 കൊയിലാണ്ടി – 11 നൊച്ചാട് – 9 പയ്യോളി – 11 പെരുമണ്ണ – 7 തലക്കുളത്തൂര്‍ – 9 തുറയൂര്‍ – 6 വടകര – 6 കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 3 *സ്ഥിതി വിവരം ചുരുക്കത്തില്‍* • രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3064 • കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 98 • മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 26