മലപ്പുറം: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അറിയിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. എല്ലാ പരിപാടികളിലും സാമൂഹ്യ അകലം പാലിക്കണം. പരിപാടികള്‍ നടത്തുന്ന ഹാളുകളുടെ വാതിലുകളും ജനലുകളും തുറന്നിടണം. എയര്‍ കണ്ടീഷനര്‍ പ്രവര്‍ത്തിപ്പിക്കരുത്. യോഗങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കൈ കഴുകാനുള്ള സോപ്പ്, വെള്ളം തുടങ്ങിയവ ഉണ്ടെന്നു സംഘാടകര്‍ ഉറപ്പു വരുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.
തെരഞ്ഞെടുപ്പിനു ശേഷം കോവിഡ് രോഗവ്യാപനം കൂടാതിരിക്കുന്നതിനു എല്ലാവരും ശ്രദ്ധ പുലര്‍ത്തണം. കോവിഡ് വാക്‌സിനേഷന്‍ ലഭിക്കുവാന്‍ അര്‍ഹതയുള്ള എല്ലാവരും കുത്തിവെപ്പ് അടിയന്തരമായി എടുക്കണമെന്നും ഡി.എം .ഒ അറിയിച്ചു.
ജില്ലയില്‍ 60 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് യോഗത്തില്‍ ധാരണയായി. www.cowin.gov.in സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങളുടെ സഹകരണം ഉറപ്പ് വരുത്തും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സ്‌പോട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഓരോ വാര്‍ഡിലെയും 60 വയസ്സിന് മുകളിലുള്ളവരുടെ വിവരം ശേഖരിച്ച് അവര്‍ക്ക് വാര്‍ഡ് തലത്തില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇതിനായി ജനപ്രതിനിധികളുടെ സഹകരണം ഉറപ്പ് വരുത്തും. കുത്തിവെപ്പ് പ്രചാരണാര്‍ത്ഥം ഓരോ പ്രദേശത്തും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. മുനിസിപ്പല്‍ പ്രദേശങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന്നായി മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളും ഔട്ട് റീച്ച് ക്യാമ്പുകളും നടത്തുന്നുണ്ട്.
ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 20) കോവിഡ് കുത്തിവെപ്പ് നടക്കുന്ന സ്ഥലങ്ങള്‍:
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി,പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, പൊന്നാനി താലൂക്ക് ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, കുറ്റിപ്പുറം താലൂക്ക് ആശുപത്രി, സാമൂഹികാരോഗ്യകേന്ദ്രങ്ങളായ വെട്ടം, വേങ്ങര, കൊണ്ടോട്ടി, മങ്കട, നെടുവ, എടപ്പാള്‍, പെരുവള്ളൂര്‍, എടവണ്ണ, താനൂര്‍, ഒമാനൂര്‍, വണ്ടൂര്‍, ചുങ്കത്തറ, മാറഞ്ചേരി, വളവന്നൂര്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങളായ തവനൂര്‍, അങ്ങാടിപ്പുറം, ആലിപ്പറമ്പ്, അരീക്കോട്, ആതവനാട്, എടപ്പറ്റ, എടക്കര, എടരിക്കോട്, എടയൂര്‍, ഏലം കുളം, ഇരിമ്പിളിയം, ചെറുകാവ്, ചെമ്മലശ്ശേരി, ചാലിയാര്‍, ചോക്കാട്, കാലടി, കാളികാവ്, കരുവാരകുണ്ട്, കാവനൂര്‍, കീഴുപറമ്പ, കോഡൂര്‍, പാങ്ങ്, കീഴാറ്റൂര്‍, കൂട്ടിലങ്ങാടി, കണ്ണമംഗലം, കോട്ടക്കല്‍, കുഴിമണ്ണ, മമ്പാട്, മൂന്നിയൂര്‍, മൂര്‍ക്കനാട്, മൂത്തേടം, മുതുവല്ലൂര്‍, നെടിയിരുപ്പ്, നന്നമ്പ്ര,നന്നംമുക്ക്, ഒതുക്കുങ്ങല്‍, ഒഴൂര്‍, പെരുമണ്ണക്ലാരി,
തലക്കാട്, താഴെക്കോട്,തേഞ്ഞിപ്പലം,തിരുവാലി, തുവൂര്‍, തൃപങ്ങോട്, പോത്തുകല്‍, പുളിക്കല്‍, പരപ്പനങ്ങാടി, പാണ്ടിക്കാട്, വാഴയൂര്‍, വഴിക്കടവ്, ആനക്കയം അത്താണിക്കല്‍, ഈഴവ തുരുത്തി, തെന്നല, തൃക്കലങ്ങോട്, തൃപ്പനച്ചി, വട്ടം കുളം വളാഞ്ചേരി, ഇരിങ്ങല്ലൂര്‍, കുറുമ്പലങ്ങോട,് പെരുമ്പടപ്പ്, പൊന്മള, പുറത്തൂര്‍.
ജില്ലയിലെ സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍:
2.അല്‍ മാസ്സ് ഹോസ്പിറ്റല്‍ കോട്ടക്കല്‍
3.അറഫ ഹോസ്പിറ്റല്‍ ചങ്ങരംകുളം
4.ബി.എം. ഹോസ്പിറ്റല്‍ നിലമ്പൂര്‍
5.ചാലിയാര്‍ ഹോസ്പിറ്റല്‍ നിലമ്പൂര്‍
6.ഏലംകുളം മാറ്റേണിറ്റി ഹോസ്പിറ്റല്‍ നിലമ്പൂര്‍
7.ഇ.എം.എസ്. ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ
8.ഹാര്‍ട്ട് മലബാര്‍ ക്ലിനിക്കല്‍ സൊലൂഷന്‍ കോട്ടക്കല്‍
9.ഹോളി ക്രോസ്സ് ഹോസ്പിറ്റല്‍ മഞ്ചേരി
10.ഇമ്പിച്ചി ബാവ ഹോസ്പിറ്റല്‍ ആലത്തിയൂര്‍
11.ജെ.എസ്. മിഷന്‍ ഹോസ്പിറ്റല്‍ പരപ്പനങ്ങാടി
12.എം.ബി.എച്ച്. ഹോസ്പിറ്റല്‍ മലപ്പുറം
13.എം.ഇ.എസ്. മെഡിക്കല്‍ കോളേജ് അങ്ങാടിപ്പുറം
14.നിസാര്‍ ഹോസ്പിറ്റല്‍ വളാഞ്ചേരി
15.പി.ജി. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ നിലമ്പൂര്‍
16.എ.വി.എം. ഹോസ്പിറ്റല്‍ നിലമ്പൂര്‍
17.മലബാര്‍ ഹോസ്പിറ്റല്‍ മഞ്ചേരി
18.ശ്രീ വത്സം ഹോസ്പിറ്റല്‍ എടപ്പാള്‍
19.കിംസ് അല്‍ശിഫ ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ
20.മൗലാന ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ
21.കൊരമ്പയില്‍ ഹോസ്പിറ്റല്‍ മഞ്ചേരി
22.നടക്കാവില്‍ ഹോസ്പിറ്റല്‍ വളാഞ്ചേരി
23.നിംസ് ഹോസ്പിറ്റല്‍ വണ്ടൂര്‍
24.എടപ്പാള്‍ ഹോസ്പിറ്റല്‍ എടപ്പാള്‍
25.ആസ്റ്റര്‍ മിംസ് കോട്ടാക്കല്‍
26.എറനാട് ഹോസ്പിറ്റല്‍ എടക്കര
27.അല്‍ റൈഹാന്‍ എടപ്പാള്‍
28.ദയ ഹോസ്പിറ്റല്‍ താനാളൂര്‍
മെഗാ ക്യാമ്പുകള്‍:
മഞ്ചേരി ടൗണ്‍ ഹാള്‍, പഞ്ചമി സ്‌കൂള്‍ പെരിന്തല്‍ മണ്ണ