നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചിരുക്കുന്ന ഒബ്‌സര്‍വര്‍മാര്‍ക്ക് പരാതികള്‍ നല്‍കാം. ജനറല്‍, പോലീസ്, എക്‌സ്‌പെന്‍ഡീച്ചര്‍ വിഭാഗങ്ങളിലായി അഞ്ച് നിരീക്ഷകരെയാണ് ജില്ലയില്‍ നിയോഗിച്ചിരിക്കുന്നത്.

ദേവികുളം – തൊടുപുഴ നിയോജക മണ്്ഡലങ്ങളിലെ ജനറല്‍ ഒബ്‌സര്‍വര്‍ ചന്ദര്‍ ഗെയ്ന്റ് ഐ.എ.എസ് 8281499838 , ഉടുമ്പന്‍ചോല-ഇടുക്കി- പീരുമേട് നിയോജക മണ്്ഡലങ്ങളില്‍ ജനറല്‍ ഒബ്‌സര്‍വര്‍ സുരേന്ദ്രസിങ് ഐ.എ.എസ് 8281499841 എന്നീ നമ്പരുകളില്‍ പരാതി നല്‍കാം.

ജില്ലയിലെ തിരഞ്ഞെടുപ്പ് ക്രമസമാധാനവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പോലീസ് ഒബ്‌സര്‍വര്‍ ബി.എസ് ധ്രുവ് ഐ.പി.എസ് 8281499840 എന്ന നമ്പരില്‍ ബന്ധപ്പെടാം. ദേവികുളം- ഉടുമ്പന്‍ചോല നിയോജക മണ്ഡലങ്ങളിലെ എക്‌സ്‌പെന്‍ഡീച്ചര്‍ ഒബസര്‍വര്‍ നരേഷ് കുമാര്‍ ബെന്‍സാല്‍ ഐ.ആര്‍.എസ് 8281499837, തൊടുപുഴ- ഇടുക്കി- പീരുമേട് നിയോജക മണ്്ഡലങ്ങളിലെ എക്‌സ്‌പെന്‍ഡീച്ചര്‍ ഒബസര്‍വര്‍ അമിത് സഞ്ജയ് ഗുരവ് – 8281499839 എന്നീ നമ്പരുകളില്‍ പരാതികള്‍ അറിയിക്കാം.