പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപ്പിന്റെ ആഭിമുഖ്യത്തില് ‘ജനാധിപത്യം സംരക്ഷിക്കാന് ഞാന് വോട്ട് ചെയ്യും’ എന്ന വിഷയത്തില് പൊതുജനങ്ങള്ക്കായി ഷോര്ട്ട് ഫിലിം, പോസ്റ്റര് രചനാ മത്സരങ്ങള് സംഘടിപ്പിക്കുന്നു. മലയാളം – തമിഴ് ഭാഷയില് രണ്ട് മിനിറ്റില് അധികരിക്കാതെ 100 എം.ബിയില് കുറയാത്ത വീഡിയോ ആണ് നിര്മ്മിക്കേണ്ടത്. എ ത്രീ സൈസിലാണ് പോസ്റ്ററുകള് നിര്മ്മിക്കേണ്ടത്. മത്സരാര്ത്ഥികള് പേര്, വിലാസം, ഫോണ് നമ്പര് സഹിതം sveeppkd@gmail.com ല് മാര്ച്ച് 22 ന് രാവിലെ 11 നകം എന്ട്രികള് ലഭ്യമാക്കണം. മികച്ച രചനകള്ക്ക് ക്യാഷ്‌പ്രൈസ് നല്കും. ഫോണ്: 8547300900.