മലമ്പുഴ ഗവ.ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഇലക്ട്രോണിക്സ് മെക്കാനിക് എന്ന ട്രേഡിലാണ് ഒഴിവ്. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്നു വര്‍ഷ ഡിപ്ലോമയോ ഡിഗ്രിയോ ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 21 ന് രാവിലെ 11 മണിക്ക് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.