കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് ആബ്സന്റീസ് വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്നതിനുള്ള ടീമിലെ മൈക്രോ ഒബ്സവര്‍മാരായി നിയോഗിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ നടത്തി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന റാന്‍ഡമൈസേഷനില്‍ ചെലവ് നിരീക്ഷകന്‍ സാന്‍ജോയ് പോള്‍, വരണാധികാരികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.