കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന് കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളില്‍ സജ്ജീകരിച്ച സ്‌ട്രോങ്ങ് റൂമുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതു നിരീക്ഷകനും പോലീസ് നിരീക്ഷകയും സന്ദര്‍ശിച്ചു. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളുടെ ചുമതലയുള്ള പൊതു നിരീക്ഷകന്‍ രഞ്ജന്‍ കുമാര്‍ ദാസ്, പോലീസ് നിരീക്ഷക വഹ്നി സിംഗ് എന്നിവര്‍ കാസര്‍കോട് ഗവ. കോളേജിലെയും കുമ്പള ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെയും സ്‌ട്രോങ്ങ് റൂം വോട്ടെണ്ണല്‍ കേന്ദ്രം എന്നിവയാണ് സന്ദര്‍ശിച്ചത്.

ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ക്രമീകരണങ്ങള്‍ വിശദീകരിച്ചു. കാസര്‍കോട് വരണാധികാരി പി. ഷിബു, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഞായറാഴ്ച ഉദുമ, തൃക്കരിപ്പൂര്‍: കാഞ്ഞങ്ങാട് നിയോജക മണ്ഡലങ്ങളിലെ സ്‌ട്രോങ്ങ് റൂമുകള്‍ നിരീക്ഷകര്‍ സന്ദര്‍ശിക്കും.