മലപ്പുറം: മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്റെ തപാല്‍ അദാലത്ത് മാര്‍ച്ച് 29ന് വൈകീട്ട് 3.30ന് മഞ്ചേരി ഡിവിഷനല്‍ പോസ്റ്റല്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ നടത്തും. മഞ്ചേരി ഡിവിഷനു കീഴിലെ പോസ്റ്റ് ഓഫീസില്‍ നടക്കും. മഞ്ചേരി ഡിവിഷനു കീഴിലെ പോസ്റ്റ് ഓഫീസികളുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും.

കൗണ്ടര്‍ സേവനങ്ങള്‍, സേവിങ്‌സ് ബാങ്ക്, മണി ഓര്‍ഡര്‍ ഉള്‍പ്പടെ എല്ലാ തപാല്‍ സേവനങ്ങളെക്കുറിച്ചുള്ള പരാതികള്‍ കേള്‍ക്കും. പരാതികള്‍ മാര്‍ച്ച് 25നകം പോസ്റ്റല്‍ സൂപ്രണ്ട്, മഞ്ചേരി ഡിവിഷന്‍, മഞ്ചേരി 676121 എന്ന വിലാസത്തിലേക്ക് അയക്കണം. കവറിന് മുകളില്‍ ഡിവിഷനല്‍  ടാക് അദാലത്ത്, മാര്‍ച്ച് 2021 എന്നെഴുതണം. പരാതി നല്‍കിയവര്‍ നിശ്ചിത സമയത്ത് നേരിട്ട് ഹാജരാകണമെന്ന് മഞ്ചേരി ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു.