മലപ്പുറം: ഏറനാട് മണ്ഡലത്തിലെ പൊതുനിരീക്ഷകന്‍ എം.ജോയ് സിങ്ങ് ഐ.എ.എസിന് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം. മാതൃകാ പെരുമാറ്റ ചട്ടലംഘനം, സ്വതന്ത്രവും നീതി പൂര്‍വകവും സുതാര്യവുമായ തെരഞ്ഞെടുപ്പിന് വിഘാതമാവുന്ന പ്രവൃത്തികള്‍, മതസ്പര്‍ദ്ധയാക്കുന്ന പ്രവര്‍ത്തനങ്ങള്‍, പ്രസംഗങ്ങള്‍, സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്യല്‍ തുടങ്ങിയ പരാതികള്‍ പൊതുജനങ്ങള്‍ക്ക് നിരീക്ഷകന് നല്‍കാം. കോഴിക്കോട് സര്‍വകലാശാല അതിഥി മന്ദിരത്തില്‍ റൂം നമ്പര്‍ ആറില്‍ വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെയാണ് സന്ദര്‍ശന സമയം.