പാലക്കാട്: കഞ്ചിക്കോട്- ചുള്ളിമട റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള (നമ്പര്‍ 154) റെയില്‍വേ ക്രോസില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാര്‍ച്ച് 22 മുതല്‍ 27 വരെ ചുള്ളിമട ഗേറ്റ് അടച്ചിടുമെന്ന് പാലക്കാട് അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. മാര്‍ച്ച് 22 ന് രാവിലെ എട്ടിനാണ് ഗേറ്റ് അടയ്ക്കുക.