നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി ഇ.വി.എം മെഷീന്‍, വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി വാഹനപര്യടനം മാര്‍ച്ച് 22 ന് ആരംഭിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം കുറഞ്ഞ ബൂത്തുകള്‍, പൊതുസ്ഥലങ്ങള്‍, കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വാഹനപര്യടനം നടക്കുന്നത്. സ്വീപിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ മെഷീനുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കും. ഒറ്റപ്പാലം, പാലക്കാട് മേഖലകള്‍ കേന്ദ്രീകരിച്ചാണ് വാഹനപര്യടനം നടത്തുന്നത്. മുന്‍തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി വോട്ടിങ് മെഷീനുകളില്‍ മാറ്റം വരുത്തിയതിനാല്‍ പ്രസ്തുത മെഷീനുകളുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് മനസ്സിലാക്കുന്നതിനാണ് വാഹനപര്യടനം നടത്തുന്നത്.