തിരുവനന്തപുരം: പാറശ്ശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട നിയോജക മണ്ഡലങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ചന്ദ്രേഷ് കുമാര്‍ യാദവിനെ നേരിട്ട് അറിയിക്കാം. മാര്‍ച്ച് 24 രാവിലെ 11.30 മുതല്‍ 12.30 വരെ പാറശ്ശാല ബ്ലോക്ക് ഓഫീസ് ഹാളിലെത്തി പാറശ്ശാല മണ്ഡലത്തിലെ പരാതികള്‍ അറിയിക്കാം. നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പരാതികള്‍ അന്നേദിവസം ഉച്ചയ്ക്കു ശേഷം മൂന്നുമുതല്‍ നാലുവരെ നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസ് ഹാളില്‍ സ്വീകരിക്കും. കാട്ടാക്കട മണ്ഡലത്തിലെ പരാതികള്‍ കാട്ടാക്കട താലൂക്ക് ഓഫീസ് ഹാളില്‍ മാര്‍ച്ച് 25ന് രാവിലെ 11.30 മുതല്‍ 12.30 വരെയും സ്വീകരിക്കും.
