തിരുവനന്തപുരം: കോവളം, നേമം നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു നിരീക്ഷകനായ ശുശീൽ ശർവനെ നേരിട്ട് അറിയിക്കാം. കോവളം ഗസ്റ്റ് ഹൗസിൽ ദിവസവും രാവിലെ 11.30 മുതൽ 12.30 വരെ ഇതിനുള്ള സൗകര്യമുണ്ടാകും. 9188619389 എന്ന മൊബൈൽ നമ്പറിലും gen.ob.5.tvm@gmail.com എന്ന ഇ-മെയിലിലും പരാതി അറിയിക്കാവുന്നതാണ്.
കഴക്കൂട്ടം, ചിറയിൻകീഴ് മണ്ഡലങ്ങളിലെ പൊതു നിരീക്ഷകനായ എച്ച്.കെ. ശർമയെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാരിതകളും നിർദേശങ്ങളും മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും അറിയിക്കുന്നതിന് 9188619386 എന്ന നമ്പറിൽ ബന്ധപ്പെടണം.
ചിറയിൻകീഴ് മണ്ഡലത്തിലെ പരാതികൾ ആറ്റിങ്ങൽ യാത്രി നിവാസിൽവച്ച് നേരിട്ടു കേൾക്കും. മാർച്ച് 23നു വൈകിട്ട് 3.30 മുതൽ 4.30 വരെയും 25, 27, 29, 31, ഏപ്രിൽ രണ്ട് തീയതികളിൽ രാവിലെ പത്തു മുതൽ 11 വരെയുമാണു പരാതികൾ നേരിട്ടു കേൾക്കുന്നത്.
കഴക്കൂട്ടം മണ്ഡലത്തിന്റെ ചുമതലയുള്ള തെരഞ്ഞെടുപ്പ് നിരീക്ഷകൻ എച്ച്.കെ. ശർമ പൊതുജനങ്ങളിൽനിന്നുള്ള പരാതികൾ നേരിട്ടു കേൾക്കും. മാർച്ച് 24, 26, 28, 30, ഏപ്രിൽ 01, 03 തീയതികളിൽ രാവിലെ 10 മുതൽ 11 വരെ പോത്തൻകോട് ബ്ലോക്ക് ഓഫിസിലാണു പരാതികൾ കേൾക്കുന്നത്.
ഫോൺ : 9188619386. വാട്‌സ് ആപ്പ് മുഖേനയും അറിയിക്കാം. ഇ-മെയിൽ – gen.ob.2.tvm@gmail.com.