പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ മണ്ഡലങ്ങളിലെ ചുമതലയുള്ള പൊതു നിരീക്ഷകര് പൊതു അവധി ഒഴികെയുള്ള ദിവസങ്ങളില് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള് കേള്ക്കും.
തൃത്താല, പട്ടാമ്പി, ഷൊര്ണൂര് മണ്ഡലങ്ങളിലെ പൊതുനിരീക്ഷകന് രാജേന്ദ്ര രത്‌നൂ ഐഎഎസ് തിങ്കള് മുതല് ശനി വരെ രാവിലെ 9.30 മുതല് 10 വരെ സുല്ത്താന്പേട്ട കെ.എസ്.ഇ.ബി ഐ.ബിയില് പരാതികള് കേള്ക്കും.
ഒറ്റപ്പാലം, മണ്ണാര്ക്കാട്, കോങ്ങാട് മണ്ഡലങ്ങളിലെ ചുമതലയുള്ള പൊതുനിരീക്ഷകന് മുത്തു കുമാര് ഐഎഎസ് തിങ്കള്, ചൊവ്വ ദിവസങ്ങളില് ഒറ്റപ്പാലം മണ്ഡലത്തിന്റെ പരിധിയിലെ പരാതികളും ബുധന്, വ്യാഴം ദിവസങ്ങളില് മണ്ണാര്ക്കാട് മണ്ഡലത്തിന്റെ പരിധിയിലെ പരാതികളും വെള്ളി, ശനി ദിവസങ്ങളില് കോങ്ങാട് മണ്ഡലത്തിന്റെ പരിധിയിലെ പരാതികളും കേള്ക്കും. വൈകീട്ട് നാല് മുതല് അഞ്ച് വരെ പാലക്കാട് ടൂറിസം ഗസ്റ്റ് ഹൗസിലാണ് പരാതികള് കേള്ക്കുക.
മലമ്പുഴ, പാലക്കാട്, ചിറ്റൂര് മണ്ഡലങ്ങളിലെ ചുമതലയുള്ള പൊതുനിരീക്ഷകന് കെ ദയാനന്ദ് ഐഎഎസ് തിങ്കള്, ചൊവ്വ ദിവസങ്ങളില് മലമ്പുഴ മണ്ഡലത്തിന്റെ പരിധിലെ പരാതികളും ബുധന്, വ്യാഴം ദിവസങ്ങളില് പാലക്കാട് മണ്ഡലത്തിന്റെ പരിധിയിലെ പരാതികളും വെള്ളി, ശനി ദിവസങ്ങളില് ചിറ്റൂര് മണ്ഡലത്തിന്റെ പരിധിയിലെ പരാതികളും കേള്ക്കും. വൈകീട്ട് നാല് മുതല് അഞ്ച് വരെ പാലക്കാട് ടൂറിസം ഗസ്റ്റ് ഹൗസിലാണ് പരാതികള് കേള്ക്കുക.
തരൂര്, നെന്മാറ, ആലത്തൂര് മണ്ഡലങ്ങളിലെ പൊതുനിരീക്ഷകന് ജയ്‌സിംഗ് ഐഎഎസ് തിങ്കള് മുതല് ശനി വരെ രാവിലെ 10 മുതല് ഉച്ചയ്ക്ക് 12 വരെ പാലക്കാട് ടൂറിസം ഗസ്റ്റ് ഹൗസില് പരാതികള് കേള്ക്കും.
പൊതുജനങ്ങള്ക്ക് ചെലവ് നിരീക്ഷകര്ക്ക് പരാതി നല്കാം
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ മണ്ഡലങ്ങളിലെ ചുമതലയുള്ള ചെലവ് നിരീക്ഷകര് സ്ഥാനാര്ഥികളുടെ ദൈനംദിന ചെലവുകളുമായി ബന്ധപ്പെട്ട പരാതികള് കേള്ക്കും.
ചെലവ് നിരീക്ഷകന് രാകേഷ് കുമാര് ജെയ്‌നും അരുണയ് ഭാട്ടിയയും പൊതുഅവധി ഒഴികെയുള്ള എല്ലാ ദിവസങ്ങളില് രാവിലെ 10.30 മുതല് 11.30 വരെ പാലക്കാട് ഗസ്റ്റ് ഹൗസിലും ചെലവ് നിരീക്ഷകന് എ. ശക്തി എല്ലാ ദിവസങ്ങളിലും (പൊതു അവധി ഉള്പ്പെടെ) രാവിലെ 11 മുതല് 11.30 വരെ ചന്ദ്രനഗര് ഐ.ടി.ഐ ഗസ്റ്റ് ഹൗസിലും എല്ലാ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്ഥികളുടെ ചെലവുമായി ബന്ധപ്പെട്ട പരാതികള് കേള്ക്കും